മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് വിജയ തുടക്കം, തോൽപ്പിച്ചത് ലിവർപൂളിനെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളുടെ തുടക്കം ഗംഭീരം. വർഷങ്ങൾക്ക് ശേഷം വീണ്ടും വനിതാ ഫുട്ബോൾ ടീം ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആദ്യ മത്സരത്തിൽ ശക്തരായ ലിവർപൂളിനെ ആണ് തോൽപ്പിച്ചത്. കോണ്ടിനന്റൽ കപ്പിന്റെ ആദ്യ റൗണ്ടിലായിരുന്നു യുണൈറ്റഡിന്റെ ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം.

83ആം മിനുട്ടിൽ ലിസി അർനോട്ട് ആണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. ലിവർപൂൾ വനിതാ ലീഗിന്റെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ടീമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ രണ്ടാം ഡിവിഷനിലാണ് കളിക്കുക. ഇനി അടുത്ത ശനിയാഴ്ച റീഡിംഗിനെതിരെയാകും യുണൈറ്റഡിന്റെ അടുത്ത മത്സരം.

Advertisement