കൊൽക്കത്ത ഫുട്ബോൾ ലീഗ്; മോഹൻ ബഗാന് നാലാം ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മോഹൻ ബഗാന് ഏകപക്ഷീയ വിജയം. ടോളി അഗ്രഗാനിയെ നേരിട്ട ബഗാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഈസ്റ്റ് ബംഗാളിനായി ദിപാന്ത ഡിക്ക, അസറുദ്ദീൻ, വില്ലിം ഫെല എന്നിവരാണ് എന്നിവരാണ് ഇന്ന് സ്കോർ ചെയ്തത്. ബഗാന്റെ ലീഗിലെ നാലാം ജയമാണിത്

ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ 13 പോയന്റുമായി മോഹൻ ബഗാൻ ലീഗിൽ ഒന്നാമതെത്തി. 10 പോയന്റ് ഉള്ള ഈസ്റ്റ് ബംഗാൾ ആണ് രണ്ടാമത്. ഈസ്റ്റ് ബംഗാൾ ഒരു മത്സറ്റം കുറവാണ് കളിച്ചത്.