ചെൽസിയെ മറികടന്ന് ലിയോൺ വീണ്ടും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

- Advertisement -

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കടക്കാം എന്ന ചെൽസിയുടെ മോഹത്തിന് അവസാനം. നിലവിലെ ചാമ്പ്യന്മാരായ ലിയോണിനെതിരെ പൊരുതി നിന്നെങ്കിലും ഫൈനൽ കാണാതെ ചെൽസി പോരാട്ടം അവസാനിപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദം 1-1 എന്ന നിലയിൽ അവസാനിച്ചതോടെയാണ് ലിയോൺ ഫൈനലിലേക്ക് കടന്നത്. ഫ്രാൻസിൽ നടന്ന ആദ്യ പാദ സെമി ഫൈനൽ 2-1ന് ലിയോൺ വിജയിച്ചിരുന്നു.

ഇന്ന് തുടക്കത്തിൽ ലെ സൊമ്മറിന്റെ ഗോളിൽ ലിയോൺ മുന്നിൽ എത്തി. സൊ യുന്നിലൂടെ ഒരു ഗോൾ മടക്കി എങ്കിലും വിജയം നേടാൻ ചെൽസിക്കായില്ല. 3-2ന്റെ അഗ്രിഗേറ്റിൽ ലിയോൺ ഫൈനലിലേക്ക് കടന്നു. അവസാന മൂന്ന് സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ടീമാണ് ലിയോൺ. ഫൈനലിൽ ബാഴ്സലോണയെ ആണ് ലിയോൺ നേരിടുക. ബയേൺ മ്യൂണിക്കിനെ മറികടന്നാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് എത്തിയത്.

Advertisement