അഗ്വേറോയ്ക്ക് പ്രീമിയർ ലീഗിൽ അപൂർവ്വ നേട്ടം

- Advertisement -

ഇന്ന് പ്രീമിയർ ലീഗിൽ ബേർൺലിക്ക് എതിരെ അഗ്വേറോ നേടിയ നിർണായക ഗോൾ സിറ്റിയുടെ കിരീട പ്രതീക്ഷ മാത്രമല്ല ഒപ്പം അഗ്വേറോയെ ഒഎഉ അപൂർവ്വ റെക്കോർഡിലും എത്തിച്ചു. ഈ സീസണിൽ അഗ്വേറോ നേടുന്ന 20ആം ലീഗ് ഗോളായിരുന്നു ഇത്. ഈ ഗോളോടെ തുടർച്ചയായി അഞ്ചു പ്രീമിയർ ലീഗ് സീസണുകളിൽ 20 ഗോളുകൾ നേടുന്ന താരമായി അഗ്വേറോ മാറി.

മുമ്പ് ആഴ്സണൽ ഇതിഹാസ തിയറി ഹെൻറി മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്. 2001-02 സീസൺ മുതൽ 2005-06 സീസൺ വരെ ആയിരുന്നു ഹെൻറിയുടെ ഈ നേട്ടം. അഗ്വേറോ അവസാന നാലു സീസണുകളിലും 20ൽ അധികം ഗോൾ നേടിയിരുന്നു. ഈ സീസണിലെ ഇപ്പോഴത്തെ ടോപ് സ്കോറർ ആകാനുള്ള പോരിലും അഗ്വേറോ ഉണ്ട്. 21 ഗോളുകൾ ഉള്ള സലാ മാത്രമാണ് അഗ്വേറോയ്ക്ക് മുന്നിൽ ഉള്ളത്.

Advertisement