23ആമത് വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വിജയം. ഇന്ന് കാസർഗോഡിനെ നേരിട്ട കോഴിക്കോട് ഏകപക്ഷീയമായ വിജയമാണ് നേടിയത്. കോഴിക്കോടിനായി സംഗീത ഇരട്ട ഗോളുകൾ നേടി. 23, 72 മിനുട്ടുകളിൽ ആയിരുന്നു സംഗീതയുടെ ഗോളുകൾ. വൈഷ്ണവി, വേദവല്ലി എന്നിവരായിരുന്നു കോഴിക്കോടിന്റെ മറ്റു ഗോൾ സ്കോറേഴ്സ്. കാസർഗോഡിന്റെ ആശ്വാസ ഗോൾ വന്നത് ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു. മലപ്പുറവും വയനാടും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആകും കോഴിക്കോട് ഇനി നേരിടുക.













