ലൈകെ മർടെൻസ് ആണ് താരം!! ഓറഞ്ച് വനിതകൾ ക്വാർട്ടറിൽ

- Advertisement -

യൂറോപ്യൻ ചാമ്പ്യന്മാരായ ഹോളണ്ട് വനിതകൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ ആണ് ഹോളണ്ട് മറികടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം. ജപ്പാന്റെ ശക്തമായ പോരാട്ടം മറികടക്കാൻ ഹോളണ്ടിനെ സഹായിച്ചത് ബാഴ്സലോണ താരമായ ലൈകെ മർടെൻസ് ആയിരുന്നു.

ഇന്ന് കളി മികച്ച രീതിയിൽ തുടങ്ങിയ ഹോളണ്ട് കളിയുടെ 17ആം മിനുട്ടിൽ ലീഡ് എടുത്തു. തന്റെ ഫോമിലേക്ക് ലൈകെ എത്തുന്നില്ല എന്ന വിമർശങ്ങൾക്ക് ഉള്ള ആദ്യ മറുപടി ആയിരുന്നു ആ ഗോൾ. എന്നാൽ ആ ഗോളിനു ശേഷം ഉണർന്നു കളിച്ച ജപ്പാൻ പിന്നീട് മികച്ച ഫുട്ബോൾ തന്നെ കാഴ്ചവെച്ചു. 47ആം മിനുട്ടിൽ ഹസെഗാവയിലൂടെ സമനിലയും പിടിച്ചു.

രണ്ടാം പകുതിയിലും ആക്രമണങ്ങൾ കൂടുതലും നടത്തിയത് ജപ്പാൻ ആയിരുന്നു. പോസ്റ്റും ഹോളണ്ട് ഗോൾകീപ്പറുടെ മികവുമാണ് ജപ്പാനെ ഗോളിൽ നിന്ന് തടഞ്ഞത്. 87ആം മിനുട്ടിൽ കളിയുടെ ഗതിക്ക് വിപരീതമായാണ് ഹോളണ്ടിന്റെ വിജയ ഗോൾ വന്നത്. ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി സമ്മർദങ്ങളെ അതിജീവിച്ച് ലൈകെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു

ക്വാർട്ടറിൽ ഇറ്റലി ആകും ഹോളണ്ടിന്റെ എതിരാളികൾ.

Advertisement