ബാഴ്‌സലോണ വനിതകളുടെ സ്പാനിഷ് പ്രതിരോധതാരം ലെയ കോഡിന വനിത ലോകകപ്പ് ഫൈനലിന് ശേഷം ആഴ്‌സണലിൽ ചേരും. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ആണ് സ്‌പെയിനിന്റെ എതിരാളികൾ. നിലവിൽ താരത്തിന്റെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ആഴ്‌സണൽ ബാഴ്‌സലോണയും ആയും ധാരണയിൽ എത്തി. തങ്ങളുടെ പ്രതിരോധ താരങ്ങൾ ആയ വില്യംസൺ, അമാന്ത എന്നിവരുടെ പരിക്ക് ആണ് പുതിയ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണലിനെ നിർബന്ധിതമാക്കിയത്.
കൂടാതെ ബ്രസീൽ താരം റാഫേല ആഴ്‌സണൽ വിടുകയും ചെയ്തു. 23 കാരിയായ കോഡിന ബാഴ്‌സലോണ യൂത്ത് അക്കാദമി വഴി കളി തുടങ്ങിയ താരമാണ്. 2019 ൽ ബാഴ്‌സയിൽ അരങ്ങേറ്റം കുറിച്ച താരം ഇടക്ക് എ.സി മിലാനിൽ ലോണിലും കളിച്ചു. ബാഴ്‌സയിൽ 2 ചാമ്പ്യൻസ് ലീഗ്, 3 സ്പാനിഷ് ലീഗ് നേട്ടങ്ങളിലും കോഡിന ഭാഗമായി. നിലവിൽ ലോകകപ്പ് ടീമിൽ ആദ്യ 11 ൽ ഇടം കണ്ടത്തിയ കോഡിന സ്വിസർലന്റിന് എതിരെ ഗോളും നേടിയിരുന്നു.