കേരള വനിതാ ലീഗിൽ കേരള യുണൈറ്റഡിന് രണ്ടാം വിജയം

20220114 221200

കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിന് വിജയം. ഇന്ന് ട്രാവങ്കൂർ റോയൽസിനെ നേരിട്ട കേരള യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. ഹാർമിലൻ കൗറിന്റെ ഇരട്ട ഗോൾ കേരള യുണൈറ്റഡിന്റെ വിജയത്തിൽ പ്രധാനമായി. 13ആം മിനുട്ടിലാണ് ഹാർമിലൻ ആദ്യ ഗോൾ നേടിയത്. പിന്നീട് 35ആം മിനുട്ടിൽ വിനോദിനിയുടെ ഗോളിൽ ട്രാവങ്കൂർ സമനില നേടി.

74ആം മിനുട്ടിൽ ഗോൾ നേടിക്കൊണ്ട് ഹാർമിലൻ തന്നെ കേരള യുണൈറ്റഡിന് ലീഡ് തിരികെ നൽകി. 78ആം മിനുട്ടിൽ മിനോല്യ ട്രാവങ്കൂറിനെ വീണ്ടും ഒപ്പം എത്തിച്ചു. 82ആം കൃഷ്ണേന്ദു വിജയ ഗോളുമായി കേരള യുണൈറ്റഡിന് മൂന്ന് പോയിന്റ് നൽകി. ഇത് കേരള യുണൈറ്റഡ് ടീമിന്റെ വനിതാ ലീഗിലെ രണ്ടാം വിജയമാണ്.

Previous articleഗംഭീര പ്രകടനവുമായി മലയാളി മിർഷാദ്, സമനിലയിൽ എഫ് സി ഗോവ നോർത്ത് ഈസ്റ്റ് പോരാട്ടം
Next articleഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും മികവ് പുലര്‍ത്തിയതിനാൽ ദക്ഷിണാഫ്രിക്കയിലും അതാവര്‍ത്തിക്കണമെന്നില്ല – കോഹ്‍ലി