കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോ അക്കാദമിക്ക് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂക്കാ സോക്കറിനെ ആണ് ഡോൺ ബോസ്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഡോൺ ബോസ്കോയുടെ വിജയം. മത്സരത്തിന്റെ 65ആം മിനുട്ടിൽ പ്രദീപ ആണ് ഡോൺ ബോസ്കോയ്ക്ക് ലീഡ് നൽകിയത്.78ആം മിനുട്ടിൽ സംഗീത കുമാരിയും കൂടെ ഗോൾ നേടിയതോടെ ഡോൺ ബോസ്കോ വിജയം ഉറപ്പിച്ചു.
നേരത്തെ കടത്തനാട് രാജയെയും കേരള യുണൈറ്റഡിനെയും ഡോൺ ബോസ്കോ പരാജയപ്പെടുത്തിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി ഡോൺ ബോസ്കോ ആണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്.