ഇൻസീനെയ്ക്ക് കൊറോണ പോസിറ്റീവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളി വിങ്ങർ ലോറെൻസോ ഇൻസിനെക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു ‌ താരത്തിന് സ്പെസിയക്കെതിരായ നാളെ നടക്കുന്ന മത്സരം നഷ്ടമാകും. 30കാരനായ താരം ഇന്ന് നടന്ന പരിശോധനയിലാണ് പോസിറ്റീവ് ആയത്. ഇപ്പോൾ താരം ഐസൊലേഷനിൽ ആണ്. അതുകൊണ്ട് തന്നെ നാളെ നാപോളിയുടെ 2021 ലെ അവസാന മത്സരം അദ്ദേഹത്തിന് നഷ്ടമാകും. സ്ക്വാഡിന്റെ ബാക്കിയുള്ളവർ ഇതിനകം ഒരു COVID പരിശോധന നടത്തിയിട്ടുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് ശേഷം ഫലങ്ങൾ പ്രതീക്ഷിക്കുമെന്നും നാപോളി പ്രഖ്യാപിച്ചു. കാഫ് ഇഞ്ച്വറി കാരണം അവസാന ആഴ്ചകളിൽ ഇൻസിനെ പുറത്തായിരുന്നു.