ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് വൈകിട്ട് നടന്ന മത്സരം സമനിലയിൽ. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ കൊൽഹാപൂർ സിറ്റിയും ബെംഗളൂരി യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചാണ് കളി അവസാനിപ്പിച്ചത്. മികച്ച ഫോമിലുള്ള കൊൽഹാപൂരിനെതിരായ സമനിക ബെംഗളൂരുവിന് അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്. ബെംഗളൂരുവിനായി 47ആം മിനുട്ടിൽ പ്രൊമിതാ സിത് ആണ് ഗോൾ നേടിയത്. ആ ലീഗ് കളിയുടെ 80ആം മിനുട്ട് വരെ നിന്നു. 80ആം മിനുട്ടിൽ ആണ് പ്രതീക്ഷ മിതാരിയിലൂടെ കൊൽഹാപൂർ സമനില കണ്ടെത്തിയത്.