ഖേലോ ഇന്ത്യ, പെൺകുട്ടികളുടെ ടൂർണമെന്റ് കൊച്ചിയിൽ

- Advertisement -

ഖേലോ ഇന്ത്യ അണ്ടർ 17 ടൂർണമെന്റ് കൊച്ചിയിൽ വെച്ച് നടത്താൻ കേരള ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. അടുത്ത വർഷം നടക്കുന്ന അണ്ടർ 17 ലോകകപ്പിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനും വനിതാ താരങ്ങളെ വളർത്തിയെടുക്കാനും വേണ്ടിയാണ് ആൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ ഖേലോ ഇന്ത്യ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചത്. അതിലെ കേരളത്തിലെ ടൂർണമെന്റിനാണ് കൊച്ചി വേദിയാവുക.

കേരള ഫുട്ബോൾ അസോസിയേഷനൊപ്പം കേരള സ്പോർട്സ് കൗൺസിൽ, കേരള ഗവൺമെന്റ് എന്നിവയും ഈ ടൂർണമെന്റുമായി സഹകരിക്കുന്നുണ്ട്. 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ജനുവരി 19ന് അംബേദ്കർ സ്റ്റേഡിയത്തിൽ വെച്ചാകും ടൂർണമെന്റ് ഉദ്ഘാടനം നടക്കുക. ഹൈബി ഈഡൻ എം പി ആകുൻ ഉദ്ഘാടനം നടത്തുക. ആദ്യ മത്സരത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ എഫ് സി, സി വി സീന അക്കാദമിയുമായി ഏറ്റുമുട്ടും.

ഫിക്സ്ചർ;

Advertisement