കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിന് വിജയം. ഇന്ന് കടത്തനാട് രാജയെ നേരിട്ട കേരള യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ഹാർമിലൻ കൗർ ഹാട്രിക്കുമായി കേരള യുണൈറ്റഡിന്റെ കളിയിലെ താരമായി. 13ആം മിനുട്ടിലാണ് ഹാർമിലൻ ആദ്യ ഗോൾ നേടിയത്. പിന്നീട് 32, 85 മിനുട്ടുകളിൽ ഗോൾ നേടിക്കൊണ്ട് ഹാർമിലൻ ഹാട്രിക്ക് തികച്ചു. കൃഷ്ണേന്ദു ആണ് കേരള യുണൈറ്റഡിന്റെ മറ്റൊരു ഗോൾ സ്കോറർ. ഇത് കേരള യുണൈറ്റഡ് ടീമിന്റെ വനിതാ ലീഗിലെ ആദ്യ വിജയമാണ്.