3 മത്സരങ്ങൾ 21 ഗോളുകൾ, കേരളം ജൂനിയർ ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക്

Newsroom

അണ്ടർ 17 വനിതാ ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം മത്സരത്തിലും വലിയ വിജയം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ 6-1നും രണ്ടാം മത്സരത്തിൽ നാഗാലാൻഡിൻവ് 7-0നും തോൽപ്പിച്ച കേരളം ഇന്ന് 8 ഗോളുകൾ അടിച്ച് ലഡാക്കിനെയും തകർത്തു. ലഡാക്കിനെ 8-1 എന്ന സ്കോറിനാണ് കേരളം തോൽപ്പിച്ചത്.
20220626 120357
കേരളത്തിനായ് ഇന്നും ഷിൽജി ഷാജി ഹാട്രിക്ക് നേടി. ഇന്ന് യുവതാരം മൂന്ന് ഗോളുകൾ ആണ് നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നുന്ന് ഷിൽജി 9 ഗോളുകൾ നേടിയിരുന്നു‌. ഇതോടെ 3 മത്സരങ്ങളിൽ നിന്ന് ഷിൽജി ഷാജിക്ക് 12 ഗോളുകൾ ആയി. 36, 53, 70 മിനുട്ടുകളിൽ ആയിരുന്നു ഷിൽജിയുടെ ഹാട്രിക്ക് ഗോളുകൾ. അശ്വിനി ഇന്ന് ഇരട്ട ഗോളുകളും നേടി. ഷാമില, അലീന ടോണി, അപർണ കെ ആർ എന്നിവരും കേരളത്തിനായി ഗോളുകൾ നേടി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് കടന്നു. മൂന്ന് മത്സരങ്ങളിലായി 21 ഗോളുകൾ അടിച്ച കേരളം 2 ഗോളുകൾ ആണ് വഴങ്ങിയത്.