ജൂനിയർ ദേശീയ ഫുട്ബോൾ; സെമി ലൈനപ്പായി

- Advertisement -

ദേശീയ വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന അവസാന രണ്ട് ക്വാർട്ടർ ഫൈനലുകളുടെ ഫലം കൂടി വന്നതോടെയാണ് സെമി ആരൊക്കെ എന്ന് തീരുമാനമായത്. ഇന്ന് രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ ഒഡീഷയെ തോൽപ്പിച്ച് കൊണ്ട് ഹിമാചൽ പ്രദേശ് സെമിയിലേക്ക് കടന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഹിമാചലിന്റെ വിജയം.

ഇന്ന് വൈകിട്ട് നടന്ന സെമിയിൽ മിസോറാമിനെ തോൽപ്പിച്ച് കൊണ്ട് ഗുജ്റാത്തും സെമിയിൽ കടന്നു. കളിയുടെ അവസാന നിമിഷം നേടിയ ഏക ഗോളിനാണ് ഗുജ്റാത്ത് വിജയിച്ചത്. തിങ്കളാഴ്ച നടക്കുന്ന സെമിയിൽ ജാർഖണ്ഡ് ഗുജ്റാത്തിനെയും, ഹിമാചൽ പ്രദേശ് ഹരിയാനയെയും നേരിടും.

SF 1 – Jharkhand vs Gujarat (7.15 am)
SF 2 – Haryana vs Himachal Pradesh (4 pm)

Advertisement