കൊറോണ വലിയ സാമ്പത്തിക ഭീഷണി ആയ സാഹചര്യത്തിൽ 2023 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങൾ ജപ്പാനും ഉപേക്ഷിച്ചു. ഫിഫയ്ക്ക് നൽകിയിരുന്ന ബിഡ് ഉപേക്ഷിക്കുന്നതായി ജപ്പാൻ അറിയിച്ചു. നേരത്തെ ബ്രസീലും 2023 ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള ബിഡ് ഉപേക്ഷിച്ചിരുന്നു. ഇനി കൊളംബിയ, ന്യൂസിലൻഡ്-ഓസ്ട്രേലിയ രാജ്യങ്ങൾ സംയുക്തമായി നൽകിയ ബിഡ് എന്നി മാത്രമാണ് ഫിഫയുടെ മുന്നിൽ ബാക്കിയുള്ളത്.
ഇനി ഏറ്റവും കൂടുതൽ സാധ്യത ഓസ്ട്രേലിയ-ന്യൂസിലാൻഡ് രാജ്യങ്ങൾക്കാകും. വെള്ളിയാഴ്ച ആണ് ആര് ആതിഥ്യം വഹിക്കുക എന്ന് തീരുമാനമാവുക. പുരുഷ ഫുട്ബോൾ ലോകകപ്പ് പോലെ വനിതാ ഫുട്ബോൾ ലോകകപ്പിലും 32 ടീമുകളാകുന്ന ആദ്യ ലോകകപ്പാണ് 2023ൽ നടക്കേണ്ടത്.
 
					












