ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്കും പത്താം വിജയം, ഗോകുലത്തിന് ഒപ്പം. ഇനി ഒരു മത്സരം മാത്രം

IWL
Img 20220522 175324

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ പത്താം വിജയം. ഇന്ന് ഹാൻസ് വിമനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ദേവ്നെത സേതു എഫ് സിക്ക് ആയി ഇന്ന് രണ്ട് ഗോളുകൾ നേടി. 2ആം മിനുട്ടിലും 16ആം മിനുട്ടിലും ആണ് ദേവ്നെതയുടെ ഗോളുകൾ.20220522 175234

സന്ധ്യ, ലവണ്യ, രേണു, എലിസബത്ത് എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഈ വിജയത്തോടെ സേതു എഫ് സിക്ക് 10 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായി. ഗോകുലം കേരളക്കും 30 പോയിന്റാണ് ഉള്ളത്. ഇനി ലീഗിൽ ഒരു മത്സരം മാത്രമെ ബാക്കിയുള്ളൂ. ആ മത്സരത്തിൽ സേതു എഫ് സിയും ഗോകുലവും ആണ് നേർക്കുനേർ വരുന്നത്. അന്ന് ഗോകുലം സമനില എങ്കിലും നേടിയാൽ മെച്ചപ്പെട്ട ഗോൾഡിഫറൻസിൽ ഗോകുലം കിരീടം നേടും.