ഹീറോ ഇന്ത്യൻ വിമൻസ് ലീഗ് പുതിയ സീസൺ യൂറോസ്‌പോർട്ട് ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. എ ഐ എഫ് എഫ് ഇതു സംബന്ധിച്ച് യൂറോസ്പോർടുമായി ധാരണയിൽ എത്തി.
ഇന്ത്യൻ വനിതാ ലീഗിന്റെ അഞ്ചാം പതിപ്പ് ഒഡീഷയിലെ മൂന്ന് ഗ്രൗണ്ടുകളിലായി (കലിംഗ സ്റ്റേഡിയം, ക്യാപിറ്റൽ സ്റ്റേഡിയം, ബറ്റാലിയൻ സ്റ്റേഡിയം) ആണ് നടക്കുന്നത്. ക്യാപിറ്റൽ ഗ്രൗണ്ടിലെയും കലിംഗ സ്റ്റേഡിയത്തിലെയും എല്ലാ മത്സരങ്ങളും ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് പേജിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
12 ടീമുകൾ ലീഗ് കിരീടത്തിനായി മത്സരിക്കും. 2022 ഏപ്രിൽ 15 മുതൽ മെയ് 26 വരെ ആണ് ലീഗ് നടക്കുന്നത്. സീസണിൽ ആകെ 66 മത്സരങ്ങൾ നടക്കും. 30 മത്സരങ്ങളാണ് യൂറോസ്‌പോർട്ട് സംപ്രേക്ഷണം ചെയ്യുന്നത്. സീസണിന്റെ അവസാനത്തിൽ ലീഗ് ടേബിളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം 2021-22 ലെ ഹീറോ ഇന്ത്യൻ വനിതാ ലീഗിൽ ചാമ്പ്യന്മാരാകും.