ഇന്ത്യൻ വനിതാ ലീഗ്, ക്രിപ്സ ഫൈനലിൽ

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ ക്രിപസ ഫൈനൽ ഉറപ്പിച്ചു. ഇന്ന് ബെംഗളൂരുവിൽ വെച്ച് നടന്ന സെമി ഫൈനലിൽ കെങ്ക്രെ എഫ് സിയെ തോൽപ്പിച്ച് ആണ് ക്രിപ്സ ഫൈനലിലേക്ക് കടന്നത്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ക്രിപ്സയുടെ വിജയം. രത്ന ബാലയുടെ പ്രകടനമാണ് ക്രിപ്സയ്ക്ക് ഇന്ന് വിജയം നൽകിയത്. ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടാൻ രത്ന ബാലയ്ക്ക് ആയിരുന്നു.

39, 40 മിനുട്ടുകളിൽ ആയിരുന്നു രത്നബാലയുടെ ഗോളുകൾ. 43ആം മിനുട്ടിൽ ജ്യോതി നേടിയ ഗോൾ കെങ്ക്രെയെ തിരികെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. പക്ഷെ രണ്ടാം പകുതിയിൽ റോജയിലൂടെ മൂന്നാം ഗോൾ നേടി ക്രിപ്സ വിജയവും ഫൈനലും ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ക്രിപ്സ സെമിയിലേക്ക് എത്തിയിരുന്നത്. രണ്ടാം സെമിയിൽ സേതു എഫ് സിയും ഗോകുലവുമാണ് ഏറ്റുമുട്ടുന്നത്.

Advertisement