ഐ എസ് എല്ലിലേക്ക് വരാൻ ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സ് തയ്യാർ

Photo: Goal.com
- Advertisement -

ഗോവയിൽ നിന്ന് അടുത്ത സീസൺ മുതൽ ഒരു ക്ലബ് കൂടെ ഐ എസ് എല്ലിൽ ഉണ്ടായേക്കും. ഗോവയിലെ പ്രശസ്ത ക്ലബായ ചർച്ചിൽ ബ്രദേഴ്സ് ആണ് ഐ എസ് എല്ലിലേക്ക് വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഐ എസ് എല്ലിലേക്ക് എത്താനുള്ള ചർച്ചകൾ ചർച്ചിൽ ബ്രദേഴ്സ് ആരംഭിച്ചു കഴിഞ്ഞു. ഈ സീസൺ അവസാനത്തോടെ ഐ എസ് എലിന്റെ ഭാഗമാകാൻ ആണ് ചർച്ചിൽ ശ്രമിക്കുന്നത്. ഇപ്പോൾ ഗോവയിൽ നിന്ന് എഫ് സി ഗോവ ഐ എസ് എല്ലിൽ ഉണ്ട്.

ഐ ലീഗിലെ സ്ഥിര സാനിദ്ധ്യമാണ് ചർച്ചിൽ ബ്രദേഴ്സ്. അടുത്ത സീസൺ മുതൽ ഐ എസ് എൽ ക്ലബുകളുടെ എണ്ണം കൂട്ടാൻ ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്തുള്ളവർ നേരത്തെ തീരുമാനിച്ചിരുന്നു. മോഹൻ ബഗാൻ എ ടി കെയോട് ലയിച്ചു ഐ എസ് എല്ലിലേക്ക് വരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലെ മറ്റൊരു ശക്തിയായ ഈസ്റ്റ് ബംഗാളും ഐ എസ് എല്ലിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്.

ചർച്ചിൽ ബ്രദേഴ്സും ഈസ്റ്റ് ബംഗാളും അടുത്ത സീസണിൽ തന്ന ഐ എസ് എല്ലിൽ എത്തിയേക്കും. ഫ്രാഞ്ചൈസി തുക നൽകിയാകും ഇരു ക്ലബുകളും ഐ എസ് എല്ലിലേക്ക് കയറുക.

Advertisement