ഇന്ത്യൻ ടീം ബ്രസീലിൽ, ഇനി വലിയ മത്സരങ്ങൾ

20211125 100035

ചരിത്ര പ്രാധാന്യം ഉള്ള വൻ മത്സരങ്ങൾക്കായി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ബ്രസീലിൽ എത്തി. ഏഷ്യൻ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഒരു സൗഹൃദ ടൂർണമെന്റ് കളിക്കാനായാണ് ബ്രസീലിൽ എത്തിയിരിക്കുന്നത്. ബ്രസീൽ, വെനിസ്വേല, ചിലി എന്നീ രാജ്യങ്ങൾ അടങ്ങുന്ന ഒരു ടൂർണമെന്റിൽ ആകും ഇന്ത്യ ഇറങ്ങുക. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ മത്സരമാണിത്. ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള ടീമാണ് ബ്രസീൽ, മാർത ഒക്കെ പോലെ വനിതാ ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ ഇന്ത്യക്ക് എതിരെ അണിനിരക്കും.

ഇന്ത്യ അവസാന മാസങ്ങളിൽ ദുബൈയിലും ബഹ്റൈനിലും സ്വീഡനിലും പര്യടനം നടത്തിയിരുന്നു. നാളെ പുലർച്ചെ 6.30ന് ആകും ഇന്ത്യ ബ്രസീൽ മത്സരം നടക്കുക. നവംബർ 28ന് ഇന്ത്യ ചിലിയെയും ഡിസംബർ ഒന്നിന് വെനിസ്വേലയെയും നേരിടും. മത്സരങ്ങൾ തത്സമയം യൂടൂബ് വഴിയും ഫേസ്ബുക്ക് വഴിയും കാണാൻ ആകും.

Previous articleഡെൽഹി ക്യാപിറ്റൽസ് ധവാനെ നിലനിർത്തില്ല
Next articleടിം പെയിന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ – നഥാന്‍ ലയൺ