ഇന്ത്യൻ വനിതകൾക്ക് ലെവന്റെയ്ക്ക് എതിരെ തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിൽ നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് പരാജയം. സ്പാനിഷ് ക്ലബായ ലെവന്റെയുടെ വനിതാ ടീമിനെ നേരിട്ട ഇന്ത്യൻ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ പരാജയമാണ് ഇന്ന് ഏറ്റു വാങ്ങിയത്. ലെവന്റെയുടെ കരുത്തിനൊപ്പം പിടിച്ച് നിക്കാൻ ഇന്ത്യക്കായില്ല. കോടിഫ് കപ്പിലെ ഇന്ത്യയുടെ രണ്ടാം തോൽവിയാണിത്.

ആദ്യ 20 മിനുട്ടിൽ തന്നെ രണ്ട് ഗോൾ വഴങ്ങിയ ഇന്ത്യക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൽകീപ്പറും ക്യാപ്റ്റനുമായ അതിഥി ചൗഹാനെയും നഷ്ടപ്പെട്ടു. ചുവപ്പ് കണ്ട അതിഥി പോയതിൽ പിന്നെ 10 പേരുമായാണ് ഇന്ത്യ കളിച്ചത്. ഓഗസ്റ്റ് അഞ്ചിന് മൊറോക്കോയ്ക്ക് എതിരെയാണ് കോടിഫ് കപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial