U17 വനിതാ ലോകകപ്പ് നടത്താൻ ഇന്ത്യ ബിഡ് ചെയ്യും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2020ൽ നടക്കുന്ന അണ്ടർ 16 വനിതാ ലോകകപ്പ് നടത്താൻ ഇന്ത്യ ഒരുങ്ങുന്നു. അണ്ടർ 17 ലോകകപ്പിന് ആതിഥ്യം വഹിക്കാനായി ഇന്ത്യ ബിഡ് ചെയ്തേക്കും. കഴിഞ്ഞ വർഷം അണ്ടർ 17 പുരുഷ ലോകകപ്പിന് ആതിഥ്യം വഹിച്ച ഇന്ത്യ വീണ്ടും ഒരു ഫിഫാ ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ നേരത്തെ തന്നെ ശ്രമിച്ചിരുന്നു. 2020 ലോകകപ്പിനെ കുറിച്ച് ഫിഫയുമായി സംസാരിച്ചിട്ടുണ്ട് എന്ന് കുശാൽ ദാസ് നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യയുടെ ബിഡ് ഫിഫ സ്വീകരിക്കുകയാണെങ്കിലും ഇന്ത്യയിലെ വനിതാ ഫുട്ബോളിനും അത് ഒരു ഊർജ്ജമാകും. 16 ടീമുകളാണ് അണ്ടർ 17 വനിതാ ലോകകപ്പിൽ പങ്കെടുക്കുക. ആറ് നഗരങ്ങളിൽ എന്നത് വിട്ട് നാലു വേദികളിൽ മാത്രമായി ഈ ലോകകപ്പ് നടത്താനുമാകും. 2020 ഒക്ടോബറിലാണ് ലോകകപ്പ് നടക്കുക.