സ്വീഡനിൽ ഇന്ത്യൻ ടീമിന് ഒരു തോൽവി കൂടെ

Newsroom

ഏഷ്യൻ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ വനിത ഫുട്ബോളിന് അവരുടെ സ്വീഡൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലും പരാജയം. ഇന്ന് സ്റ്റോക്ക്ഹോം സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ സ്വീഡിഷ് ടീമായ ജുർഗാർഡൻ ഐഎഫിനെതിരെ ഇന്ത്യ വനിതാ ടീം ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഹുഗാർഡന്റെ സ്ട്രൈക്കർ ആയ ഫാനി ആണ് 45ആം മിനുട്ടിൽ വിജയ ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ സ്വീഡിഷ് ഒന്നാം ഡിവിഷൻ ക്ലബായ ഹമ്മാർബിയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗംഭീരമായി കളിച്ച ഇന്ത്യ അന്ന് 3-2 എന്ന സ്കോറിനായിരുന്നു പരാജയപ്പെട്ടത്. ഇനി ഒക്ടോബർ 25ന് ഇന്ത്യ തിരികെ നാട്ടിലേക്ക് വരും.