ഇറാനെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യൻ വനിതകൾ തുടങ്ങി

- Advertisement -

ഒഡീഷയിൽ നടക്കുന്ന ഗോൾഡ് കപ്പിൽ ഇന്ത്യൻ വനിതകൾ വിജയത്തോടെ തുടങ്ങി. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ഇറാനെ തോൽപ്പിച്ചത്. ശക്തമായ പോരാട്ടം നടന്ന മത്സരത്തിൽ ഒരു ടീം ഗോളാണ് വിധി എഴുതിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ഇന്ത്യയുടെ ഗോൾ പിറന്നത്. കളിയുടെ 48ആം മിനുട്ടിൽ സഞ്ജു നൽകിയ പാസിൽ നിന്ന് അഞ്ജു തമാംഗ് ആണ് വിജയ ഗോൾ നേടിയത്.

ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഇന്ന് വൈകിട്ട് ഗോൾഡ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മ്യാന്മാർ നേപ്പാളിനെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മ്യാന്മാറിന്റെ വിജയം. ഫെബ്രുവരി 11നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. നേപ്പാളാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.

Advertisement