ഒളിമ്പിക്സ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യൻ വനിതകൾ കളിക്കുന്ന നാലു സൗഹൃദ മത്സരങ്ങളിൽ ആദ്യത്തെ മത്സരം ഇന്ന് നടക്കും. ഹോങ്കോങ്ങിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഹോങ്കോങ്ങിനെയാണ് ഇന്ത്യ നേരിടുന്നത്. രണ്ട് മത്സരങ്ങൾ ഹോങ്കോങ്ങിനെതിരെയും രണ്ട് മത്സരങ്ങൾ ഇന്തോനേഷ്യക്കെതിരെയും ആണ് ഇന്ത്യ കളിക്കുക.
ഇന്തോനേഷ്യക്ക് എതിരായ മത്സരങ്ങൾ ഇന്തോനേഷ്യയിൽ ആണ് നടക്കുക. ഹോങ്കോങ്ങിനെ അവസാനമായി 2017ൽ ആയിരുന്നു ഇന്ത്യ നേരിട്ടത്. അന്ന് ഇന്ത്യ 2-0ന് വിജയിച്ചിരുന്നു. ഈ സൗഹൃദ മത്സരങ്ങൾ ഇന്ത്യയെ മികച്ച രീതിയിൽ ഒളിമ്പിക്സ് രണ്ടാം റൗണ്ട് യോഗ്യതയ്ക്കായി സഹായിക്കും എന്ന് ഇന്ത്യൻ പരിശീലക മെയ്മോൾ പറഞ്ഞു.