വിജയം തുടർന്ന് ഹോളണ്ട്, ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഓറഞ്ച് വനിതകൾ മുന്നോട്ട്

ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിൽ ഹോളണ്ടിന് വീണ്ടും വിജയം. ഇന്ന് ശക്തമായ പോരാട്ടത്തിൽ കരുത്തരായ കാനഡയെ ആണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ അനൗക് ഡെക്കറാണ് ഹോളണ്ടിന് ലീഡ് നൽകിയത്. എന്നാൽ ക്രിസ്റ്റ്യൻ സിങ്ക്ലയറിലൂടെ ആറു മിനുട്ടുകൾക്കകം ഗോൾ മടക്കാൻ കാനഡയ്ക്കായി.

പിന്നീട് 75ആം മിനുട്ടിൽ ബീറൻസ്റ്റെയിൻ ഹോളണ്ടിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടി. മൂന്നിൽ മൂന്നും വിജയിച്ച ഹോളണ്ട് ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. പ്രീക്വാർട്ടറിൽ ഹോളണ്ട് ജപ്പാനെ ആയിരിക്കും നേരിടുക.