അവസാന കിക്കിൽ കാമറൂൺ വിജയം, അർജന്റീന ലോകകപ്പിൽ നിന്ന് പുറത്ത്

0
അവസാന കിക്കിൽ കാമറൂൺ വിജയം, അർജന്റീന ലോകകപ്പിൽ നിന്ന് പുറത്ത്

ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിൽ നിന്ന് അർജന്റീന പുറത്തായി. അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എത്തണമെങ്കിൽ ഇന്നത്തെ കാമറൂണും ന്യൂസിലാൻഡും തമ്മിലുള്ള മത്സര ഫലം അർജന്റീനയ്ക്ക് അനുകൂലമാകേണ്ടിയിരുന്നു‌. ഈ മത്സരം സമനിലയിൽ ആയിരുന്നെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ എത്താൻ അർജന്റീനയ്ക്ക് സാധ്യതയുണ്ടായിരുന്നു‌. എന്നാൽ ഒരു ഇഞ്ച്വറി ടൈം ഗോളിൽ കാമറൂൺ ഇന്നത്തെ മത്സരം വിജയിച്ചു.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കാമറൂണിന്റെ വിജയം. കളിയുടെ 59ആം മിനുട്ടിൽ എഞ്ചൗട്ട് നേടിയ ഗോളിൽ കാമറൂൺ മുന്നിൽ എത്തിയതായിരുന്നു. എന്നാൽ ഒരു സെൽഫ് ഗോളിൽ ന്യൂസിലൻഡ് സമനില പിടിച്ചു. കളി സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയെങ്കിലും 95ആം മിനുട്ടിൽ എഞ്ചൗട്ട് നേടിയ ഗോൾ കാമറൂണ് വിജയം സമ്മാനിച്ചു. ഈ വിജയം കാമറൂണെ പ്രീക്വാർട്ടറിൽ എത്തിക്കുകയും ചെയ്തു.