പൊരുതി കീഴടങ്ങി ഗോകുലം കേരള

20211110 212649

എ എഫ് സി ക്ലബ് വനിതാ ചാമ്പ്യൻഷിപ്പിൽ ഗോകുലത്തിന് ഒരിക്കൽ കൂടെ നിരാശ. ഇന്ന് ഇറാനിയൻ ക്ലബായ ഷഹ്റദ്രി സിർജാനെ നേരിട്ട ഗോകുലം പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. രണ്ടാം പകുതിയിൽ കളി 0-0 എന്നിരിക്കെ ഗോൾ കീപ്പർ അതിഥി ചൗഹാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് ഗോകുലം കേരളക്ക് തിരിച്ചടി ആയത്. ഇതിനു പിന്നാലെ ഇറാനിയൻ ക്ലബ് ലീഡ് എടുക്കുകയും ചെയ്തു. ഈ ഗോളിന് ശേഷം സമനിലക്കായി ഗോകുലം കേരള പൊരുതി എങ്കിലും ഫലം ഉണ്ടായില്ല.

അവസാന നിമിഷങ്ങളിൽ ഗോകുലം നടത്തിയ അറ്റാക്കിൽ ഗ്രേസ് തൊടുത്ത ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് ഗോകുലത്തിന്റെ പരാജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ജോർദാൻ ക്ലബായ അമ്മനോടും ഗോകുലം പരാജയപ്പെട്ടിരുന്നു.

Previous articleമാറ്റങ്ങൾക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വലിയ പ്രതിഷേധം ഒരുക്കുന്നു
Next article“സൂപ്പർ ലീഗ് വരണം, സീരി എയിലെ ടീമുകളുടെ എണ്ണം കുറക്കണം” – കിയെല്ലിനി