ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ഗോൾ മഴ. പത്തു ഗോളുകളാണ് സേതു എഫ് സിയും മണിപ്പൂർ പോലീസും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ പിറന്നത്. മത്സരം നാലിനെതിരെ ആറു ഗോളുകൾക്ക് സേതു എഫ് സി വിജയിച്ചു. സേതു എഫ് സിക്ക് വേണ്ടി നാലു ഗോളുകളുമായി സബിത്രാ ബണ്ടാരിയാണ് തിളങ്ങിയത്.
ആദ്യ പകുതിയിൽ തന്നെ സബിത്ര നാലു ഗോളുകളും നേടിയിരുന്നു. 1, 16, 34, 47 മിനുട്ടുകളിൽ ആയിരുന്നു സബിത്രയുടെ ഗോളുകൾ. ഗ്രേസാണ് സേതുവിന്റെ ബാക്കി രണ്ട് ഗോളുകൾ നേടിയത്. സബിത്ര ഒരു വശത്ത് ഗോളടിച്ച് കൂട്ടിയപ്പോൾ മറുവശത്ത് മണിപ്പൂർ പോലീസിനായ ബാല ദേവിയും ഗോളുകൾ അടിച്ചു കൂട്ടി. ബാലാ ദേവിയുടെ ഹാട്രിക്ക് ആണ് കളി 6-4 എന്ന നിലയിൽ എത്തിച്ചത്.