വനിതാ ലോകകപ്പ്, വമ്പൻ ജയത്തോടെ ജർമ്മനി ഗ്രൂപ്പ് ചാമ്പ്യൻസ്

വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജർമ്മനിക്ക് വമ്പൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ ആണ് ജർമ്മൻ തോൽപ്പിച്ചത്. ലിയുപോൾസ്, ഡബ്രിറ്റ്സ്, പോപ്പ്, മഗുൾ എന്നിവരാണ് ഇന്ന് ജർമ്മനിക്കായി വല കുലുക്കിയത്. ഈ പരാജയത്തോടെ ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ നിന്നും പുറത്തായി.

നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്ന ജർമ്മനി ഇന്നത്തെ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻസുമായി. ഇന്ന് ജർമ്മനിയുടെ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ചൈനയും സ്പെയിനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ സ്പെയിൻ രണ്ടാമതും ചൈന മൂന്നാമതുമായി ഫിനിഷ് ചെയ്തു. ഇരുടീമികളും നോക്കൗട്ടിൽ എത്തി. സ്പെയിൻ ആദ്യമായാണ് വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കഴിയുന്നത്.

Previous article“കളിയാക്കി മതിയായില്ലേ”, സ്റ്റാർ സ്പോർട്സിനെതിരെ പരാതിയുമായി പാകിസ്ഥാൻ
Next articleഅർജന്റീനയെ ഏതു തല്ലിപ്പൊളി ടീമിനും തോൽപ്പിക്കാൻ ആകുമെന്ന് മറഡോണ