അർജന്റീനയെ ഏതു തല്ലിപ്പൊളി ടീമിനും തോൽപ്പിക്കാൻ ആകുമെന്ന് മറഡോണ

Photo: FoxAsia

കോപ അമേരിക്കയിലെ അർജന്റീനയുടെ മോശം പ്രകടനത്തെ വിമർശിച്ച് ഫുട്ബോൾ ഇതിഹാസം മറഡോണ. കോപയിലെ ആദ്യ മത്സരത്തിൽ കൊളംബിയയോട് ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് മെസ്സിയും സംഘവും പരാജയപ്പെട്ടത്.

1979നു ശേഷം ആദ്യമായാണ് കോപയിലെ ആദ്യ‌ മത്സരത്തിൽ അർജന്റീന പരാജയപ്പെടുന്നത്. പോളിനേഷ്യൻ രാജ്യമായ തോങ്കയ്ക്ക് വരെ അർജന്റീനയെ പരാജയപ്പെടുത്താം, അത്രയ്ക്ക് മോശം പ്രകടനമാണ് അർജന്റീന നടത്തിയതെന്നും മറഡോണ പറഞ്ഞു. അപ്രതീക്ഷിതമായ പരാജയം തോങ്കോ എന്ന ഫുട്ബോൾ ലോകത്ത് പിച്ചവെക്കുന്ന ടീമുമായി താരതമ്യപ്പെടുത്താൻ മറഡോണ തയ്യാറായി. 26 വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ് അർജന്റീന ഇറങ്ങിയത്. പരാഗ്വേക്കെതിരാണ് അർജന്റീനയുടെ മത്സരം.

Previous articleവനിതാ ലോകകപ്പ്, വമ്പൻ ജയത്തോടെ ജർമ്മനി ഗ്രൂപ്പ് ചാമ്പ്യൻസ്
Next articleബയേണിൽ നിന്നും യുവതാരത്തെ സ്വന്തമാക്കി ഹാംബർഗ്