മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസം ജോർജിയ സ്റ്റാൻവേ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചു. അവസാന ഏഴ് വർഷമായി സിറ്റിക്ക് ഒപ്പം ഉള്ള താരമാണ് സ്റ്റാൻവേ. ഇംഗ്ലണ്ടിനായി 31 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റാൻവേ, 16-ാം വയസ്സിൽ ക്ലബ്ബിനായി സീനിയർ അരങ്ങേറ്റം നടത്തി. മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ടോപ്പ് സ്കോററാണ്. മിഡ്ഫീൽഡർ 165 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്,
ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്ക് ആകും സ്റ്റാൻവേ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
“ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുക എന്ന സ്വപ്നവുമായാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്,” അവർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.“ഇന്ന്, 150-ലധികം മത്സരങ്ങളും ഏഴ് ആഭ്യന്തര ട്രോഫികളുമായി ഞാൻ ക്ലബിന്റെ ടോപ് സ്കോററായി ക്ലബ് വിടുകയാണ്. എന്റെ യാത്രയിൽ എന്നെ പിന്തുണച്ച സ്റ്റാഫിനും ടീമംഗങ്ങൾക്കും വലിയ നന്ദി. ഒപ്പം എനിക്ക് ഉടനീളം നിരുപാധിക പിന്തുണ നൽകിയ ആരാധകരോടും.” സ്റ്റാൻവേ പറഞ്ഞു.