ഇന്ത്യക്ക് പ്രതീക്ഷ, വനിതാ ലോകകപ്പിൽ ഏഷ്യയിൽ നിന്ന് ആറു ടീമുകൾക്ക് യോഗ്യത ലഭിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുരുഷ ഫുട്ബോൾ ലോകകപ്പ് പോലെ വനിതാ ഫുട്ബോൾ ലോകകപ്പിലും ഇനി 32 ടീമുകളാക്കാൻ ഫിഫ തീരുമാനിച്ചിരുന്നു. 2023ൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ ആകും ആദ്യമായി 32 രാജ്യങ്ങൾ വനിതാ ലോകകപ്പിൽ ഇറങ്ങുക. ഇന്നലെ ഈ ലോകകപ്പിന് ഒരോ ഫെഡറേഷനും അനുവദച്ചിരിക്കുന്ന ടീമുകളുടെ എണ്ണം ഫിഫ വ്യക്തമാക്കി.

ഏഷ്യയിൽ നിന്ന് 6 ടീമുകൾക്ക് ഈ വരുന്ന ലോകകപ്പിൽ കളിക്കാൻ ആകും. രണ്ട് പ്ലേ ഓഫ് സാധ്യതയും ഏഷ്യൻ ടീമുകൾക്ക് ലഭിക്കും. യൂറോപ്പിൽ നിന്നാകും ഏറ്റവും കൂടുതൽ ടീമുകൾ. 11 യൂറോപ്യൻ രാജ്യങ്ങൾക്ക് ലോകകപ്പിൽ പങ്കെടുക്കാൻ ആകും. ഒരു പ്ലേ ഓഫ് സ്ലോട്ടും യുവേഫക്ക് ഉണ്ടാകും. ആഫ്രിക്ക, CONCACAF എന്നികർക്ക് നാലു വീതം സ്ലോട്ടുകൾ ആണ് ഉണ്ടാവുക.

ഏഷ്യയിൽ നിന്ന് കൂടുതൽ ടീമുകൾക്ക് യോഗ്യത നേടാം എന്നത് ഇന്ത്യയുടെ ലോകകപ്പ് യോഗ്യത നേടാനുള്ള സാധ്യത വർധിപ്പിക്കും. വനിതാ ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യക്ക് 32 ടീമുകളിൽ ഒന്നാകാൻ ഉടൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

ഇതുവരെ 24 ടീമുകളാണ് വനിതാ ഫുട്ബോൾ ലോകകപ്പിൽ കളിച്ചിരുന്നത്. 2015ൽ ആയിരുന്നു വനിതാ ലോകകപ്പിൽ 24 ടീമുകളെ ഉൾപ്പെടുത്താൻ ഫിഫ തീരുമാനിച്ചത്.

Direct slot allocation (29 of the 32 participation slots)

6 direct slots for the AFC;

4 direct slots for CAF;

4 direct slots for Concacaf;

3 direct slots for CONMEBOL;

1 direct slot for the OFC; and

11 direct slots for UEFA.