മെസ്സിക്ക് പഴയതിനേക്കാൾ പ്രായം ഉണ്ടെന്ന് ഓർമ്മിപ്പിച്ച് കോമാൻ

20201206 110418
Credit: Twitter
- Advertisement -

ലയണൽ മെസ്സിക്ക് ഈ സീസണിൽ പതിവിൽ നിന്ന് വിപരീതമായി ബാഴ്സലോണ വിശ്രങ്ങൾ നൽകിയിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് ചോദ്യം റൊണാൾഡ് കോമന് നേരെ ഉയർന്നു. മെസ്സിയുടെ ഫിറ്റ്നെസ് ആയിരിക്കും അതിന് കാരണം എന്ന് കോമാൻ പറഞ്ഞു മെസ്സി ഫിറ്റ് ആണെങ്കിൽ അദ്ദേഹം മത്സരങ്ങൾ കളിക്കും. മെസ്സിക്ക് പഴയതിനേക്കാൾ പ്രായം ഉണ്ട് എന്നും കോമാൻ ഓർമ്മിപ്പിച്ചു.

എങ്കിലും എല്ലാ മത്സരങ്ങളും കളിക്കാനും എല്ലാം വിജയിക്കാനും ആഗ്രഹിക്കുന്ന താരമാണ് മെസ്സി. ഇപ്പോഴും ഈ ക്ലബിന്റെ ഏറ്റവും വലിയ താരം മെസ്സി തന്നെ ആണെന്നും കോമാൻ പറഞ്ഞു. മെസ്സിയും താനുമായി നിരന്തരം സംസാരിക്കാറുണ്ട് എന്നും മെസ്സി ടീമിന്റെ ക്യാപ്റ്റൻ കൂടിയാണെന്നും കോമാൻ പറഞ്ഞു. മെസ്സി നന്നായി ട്രെയിൻ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിൽ കിരീടം തന്നെയാണ് ബാഴ്സലോണയുടെ ലക്ഷ്യം എന്നും കോമാൻ പറഞ്ഞു.

Advertisement