ഗോളടിച്ചു കൂട്ടുന്നത് തുടർന്ന് ആഴ്സണൽ പെൺപട

- Advertisement -

ആഴ്സണൽ വനിതാ ടീം അവരുടെ പുതിയ സീസണിലെ സ്വപ്ന കുതിപ്പ് തുടരുകയാണ്‌. ഇന്നലെ ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗിലെ മത്സരത്തിൽ യിയോവിൽ ടൗണിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. ഈ സീസണിലെ ആഴ്സണലിന്റെ നാലു മത്സരങ്ങളിലെ നാലാം ജയമായിരുന്നു ഇത്. നാല് മത്സരങ്ങളിൽ നിന്നായി 24 ഗോളുകളാണ് ആഴ്സണൽ ഇതുവരെ അടിച്ചു കൂട്ടിയത്.

ഇന്നലെ ആഴ്സണലിനായി ജോർദാൻ നോബ്സ് ഇരട്ട ഗോളുകൾ നേടി, വിവിയനെ, ബെത് മേഡ്, കാറ്റി, ഡൊമിനിക്യു എന്നിവരാണ് ആഴ്സണലിന്റെ മറ്റു സ്കോറേഴ്സ്. ഇന്നലെ ലീഗിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരാ ചെൽസൊയെ ബ്രിസ്റ്റൽ സിറ്റി ഗോൾരഹിത സമനിലയിൽ തളച്ചു.

Advertisement