വനിതാ എഫ് എ കപ്പ്; വെസ്റ്റ് ഹാം ഫൈനലിൽ

- Advertisement -

വനിതാ എഫ് എ കപ്പിൽ വെസ്റ്റ് ഹാം ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തി‌. ഇന്ന് നടന്ന മത്സരത്തിൽ റീഡിങിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആയിരുന്നു വെസ്റ്റ് ഹാമിന്റെ സെമി പ്രവേശനം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ 1-1 എന്നായിരുന്നു. റാഷെൽ ഫർണസ് റീഡിംഗിനായും അലീഷ ലേഹ്മാൻ വെസ്റ്റ് ഹാമിനായും ഗോൾ നേടി. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. വെസ്റ്റ് ഹാം ക്ലബിന്റെ ചരിത്രത്തിൽ ആദ്യ സീസണാണിത്. രണ്ടാം സെമിയിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ആണ് ഏറ്റുമുട്ടുന്നത്.

Advertisement