ടി20യില്‍ ചരിത്രമെഴുതി മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആഹ്ലാദിക്കാൻ വീണ്ടുമൊരു വർത്തയെത്തി. ഐപിഎല്ലിൽ മാത്രമല്ല ക്രിക്കറ്റ് ലോകത്ത് കൂടി സ്വന്തം പാദമുദ്ര പതിപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. 200 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റ് ടീമായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.

ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റ് (199 ) മറികടന്നാണ്‌ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ് ഈ നേട്ടം സ്വന്തമാക്കിയത്. 188 മത്സരങ്ങളുമായി ക്യാപ്റ്റൻ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ, 187 മത്സരങ്ങളുമായി കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നി ടീമുകളും പിന്നാലെയുണ്ട്.