തുല്യ വേതനം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക വനിതാ ഫുട്ബോൾ ടീം നൽകിയ പരാതിയിൽ വനിതാ താരങ്ങൾക്ക് എതിരായി വിധി. സെൻട്രൽ കാലിഫോർണിയ കോടതി ആണ് തുല്യ വേതനം നൽകാൻ സാധിക്കില്ല എന്ന് വിധി പറഞ്ഞത്. വനിതാ ടീം മുമ്പ് തുല്യ വേതനം വാഗ്ദാനം ചെയ്തപ്പോൾ നിരസിച്ചതാണെന്നും അവർ ആവശ്യപ്പെടുന്നത് പുരുഷ ടീമിനേക്കാൾ വലിയ വേതനമാണെന്നും പറഞ്ഞാണ് കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.
എന്നാൽ വനിതാ താരങ്ങൾക്ക് പുരുഷ ടീമിന്റെ അതേ രീതിയിൽ ഉള്ള യാത്ര സൗകര്യങ്ങളും മെഡിക്കൽ സൗകര്യങ്ങളും ഒരുക്കണം എന്ന് കോടതി പറഞ്ഞു. എന്തായാലും തുല്യ വേതനം നിരസിച്ച കോടതി വിധി അംഗീകരിക്കാൻ തയ്യാറല്ല എന്ന് അമേരിക്കൻ വനിതാ താരങ്ങൾ പറഞ്ഞു. നിയമ പോരാട്ടം തുടരും എന്നും അവർ അറിയിച്ചു.