മാർതയ്ക്ക് പരിക്കേറ്റു, ബ്രസീലിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്

- Advertisement -

സൂപ്പർ താരം മാർത പരിക്കേറ്റ് കളം വിട്ട മത്സരത്തിൽ ഇംഗ്ലണ്ട് വനിതാ ടീം ബ്രസീലിനെ പരാജയപ്പെടുത്തി. ഇംഗ്ലണ്ടിൽ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. കളിയുടെ ആദ്യ മിനുട്ടിൽ ഫ്രാൻ കിർബി നേടിയ ഗോളാണ് ഇംഗ്ലണ്ടിന് ജയം നൽകിയത്. ഹെഡറിലൂടെ ആയിരുന്നു ചെൽസി താരം കിർബി ഗോൾ നേടിയത്.

കളിയിൽ ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ മാർത ആദ്യ പകുതിയിൽ തന്നെ കളം വിട്ടു. ഫിഫ ബെസ്റ്റിൽ മികച്ച വനിതാ താരത്തിനുള്ള അവാർഡ് വാങ്ങിയ ശേഷം മാർത ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ട് ആദ്യമായാണ് ബ്രസീലിനെ ഇംഗ്ലണ്ടിൽ വെച്ച് തോൽപ്പിക്കുന്നത്. ഫ്രാൻസുമായാണ് ഇംഗ്ലണ്ടിന്റെ അടുത്ത സൗഹൃദ മത്സരം.

Advertisement