വനിതാ ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന എൽ ക്ലാസികോ മത്സരത്തിൽ ബാഴ്സലോണക്ക് തകർപ്പൻ വിജയം. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. വനിതാ ഫുട്ബോളിൽ യൂറോപ്പിലെ തന്നെ വലിയ ശക്തിയായ ബാഴ്സലോണയോട് പിടിച്ചു നിൽക്കുക റയലിന്റെ പുതിയ ടീമിന് ഒട്ടും എളുപ്പമായിരുന്നില്ല. ഈ വർഷം മാത്രമാണ് റയൽ മാഡ്രിഡ് ഒരു വനിതാ ടീം സ്വന്തമാക്കിയത്.
ലീഗിലെ ആദ്യ ദിവസമായിരുന്നു ഇന്ന്. മത്സരത്തിൽ തുടക്കം മുതൽ നിയന്ത്രണം ബാഴ്സലോണക്ക് ആയിരുന്നു. 19ആം മിനുട്ടിൽ ഗുയിഹാരോയിലൂടെ ബാഴ്സലോണ ലീഡ് നേടി. രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സലോണയുടെ രണ്ടാൻ ഗോൾ. ലൈക മർടെൻസും പുടെലാസും ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോഴത്തെ ലീഗ് ചാമ്പ്യന്മാരാണ് ബാഴ്സലോണ.