മധ്യപ്രദേശിന് എതിരെ സമനില, കേരളം ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത്

Img 20211128 173148

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇന്ന് ഗ്രൂപ്പിലെ നിർണായ മത്സരത്തിൽ സമനില വഴങ്ങിയതോടെയാണ് കേരളം ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഉറപ്പായത്. ഇന്ന് നടന്ന മത്സരത്തിൽ കേരളം മധ്യപ്രദേശിനോട് സമനില വഴങ്ങുക ആയിരുന്നു. 1-1 സ്കോറിനാണ് മത്സരം അവാസാനിച്ചത്. 18ആം മിനുട്ടിൽ ശില്പ സോണിയിലൂടെ മധ്യപ്രദേശ് ആണ് ലീഡ് എടുത്തത്. രണ്ട് മിനുട്ടിനപ്പുറം സി രേഷ്മയിലൂടെ കേരള സമനില കണ്ടെത്തി. പിന്നീട് വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

ഗ്രൂപ്പിൽ ആദ്യ മിസോറാമിനോട് പരാജയപ്പെട്ട കേരളം രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടം 4 പോയിന്റുമായാണ് കേരളം അവസാനിപ്പിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച മിസോറാം ഇതോടെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. കേരളം ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് പോകുന്നത് കേരളത്തിന് വലിയ നിരാശ നൽകുന്നുണ്ട്.

Previous article“സഞ്ജു രാജസ്ഥാന്റെ ദീർഘകാലത്തേക്കുള്ള നായകൻ ആണ്, അദ്ദേഹത്തെ നിലനിർത്താൻ അധികം ആലോചിക്കേണ്ടി വന്നില്ല”
Next articleധീരം ധനന്‍ജയ, ശ്രീലങ്കയ്ക്ക് വലിയ ലീഡ്