ദലിമ ഇനി കാനഡയിൽ

- Advertisement -

ഇന്ത്യൻ വനിതാ ടീമിലെ പ്രധാന താരമായ ദലിമ ഇനി ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം കുറച്ചു കാലം ഉണ്ടാകില്ല. സാഫ് കപ്പിൽ അടക്കം ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള ദലിമ ചിബർ കാനഡയിലേക്ക് പോവുകയാണെന്ന് താരം പറഞ്ഞു. പഠനത്തിനായി കാനാഡയിലേക്ക് പോകുന്ന താരം ഇനി അടുത്ത മൂന്ന് വർഷവും കാനഡയിൽ ആയിരിക്കും. അതുകൊണ്ട് ഇന്ത്യയുടെ ദേശീയ ടീമിനൊപ്പം ഉണ്ടാകില്ല എന്ന് താരം തന്നെ വ്യക്തമാക്കി.

വനിതാ ലീഗിൽ ഗോകുലം കേരള എഫ് സിയുടെ താരം കൂടിയാണ് ദലിമ. താരം കാനഡയിൽ ആകും ഇനി ഫുട്ബോൾ കളിക്കുക എന്നും വ്യക്തമാക്കി. കാനഡ വനിതാ ഫുട്ബോളിലെ വലിയ ശക്തിയാണ്. അതുകൊണ്ട് തന്നെ അവിടെ മികച്ച ക്ലബുകൾ ഉണ്ടെന്നും അവിടെ കളിക്കാൻ അവസരം തേടുമെന്നും ദലിമ പറഞ്ഞു.

Advertisement