സ്പെയിനിൽ നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് വീണ്ടും തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ മൊറോക്കോയ്ക്ക് എതിരെയാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു തോൽവി. കഴിഞ്ഞ കളിയിൽ ചുവപ്പ് കിട്ടി പുറത്തായ ക്യാപ്റ്റൻ അതിഥി ചൗഹാൻ ഇല്ലാതെ ആയിരുന്നു ഇന്ത്യ ഇന്ന് ഇറങ്ങിയത്.
ഇന്ത്യ ആയിരുന്നു മത്സരത്തിൽ ആദ്യ സ്കോർ ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സന്ധ്യ രംഗനാഥൻ ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്. പക്ഷെ അത് മൊറോക്കോയെ ഉണർത്തുകയായിരുന്നു. പിന്നീട് തുടർച്ചയായി അഞ്ചു ഗോളുകൾ ഇന്ത്യയുടെ വലയിൽ വീണു. ഇന്ത്യ ആദ്യ മത്സരത്തിൽ ഫുണ്ടാസിയൊനോട് 4-1നെ പരാജയവും, രണ്ടാം മത്സരത്തിൽ ലെവന്റെയോട് 5-0നും പരാജയപ്പെട്ടിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
