ബെംഗളൂരു എഫ് സി പ്രീസീസൺ ഒരുക്കത്തിനൊപ്പം മികുവും എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിൽ പ്രീസീസൺ ഒരുക്കത്തിൽ ഉള്ള ബെംഗളൂരു എഫ് സിക്കൊപ്പം അവരുടെ സ്റ്റാർ സ്ട്രൈക്കർ മികുവും ചേർന്നു. കഴിഞ്ഞ ദിവസമാണ് വെനിസ്വേലൻ താരമായ മികു സ്പെയിനിൽ എത്തിയത്. ബെംഗളൂരു എഫ്വ്സിയുടെ പ്രീസീസണിലെ ആദ്യ മത്സരത്തിൽ മികു കളിച്ചിരുന്നില്ല. ആ മത്സരം ബെംഗളൂരു തോൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്കായി തകർപ്പൻ പ്രകടനമായിരുന്നു മികു കാഴ്ചവെച്ചിരുന്നത്. 20 ഗോളുകൾ ആണ് തന്റെ ഇന്ത്യയിലെ ആദ്യ സീസണിൽ താരം നേടിയത്. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയുടെ സീസണിലെ മികച്ച ഗോളിനുള്ള അവാർഡും, പ്ലയേർസ് അസോസിയേഷന്റെ കഴിഞ്ഞ‌ സീസണിലെ മികച്ച വിദേശ താരമായും മികുവിനെ തിരഞ്ഞെടുത്തിരുന്നു.

ഇന്ന് ദുബായ് ക്ലബായ ശബാബ് അൽഅഹലിക്കെതിരെ ആണ് സ്പെയിനിലെ ബെംഗളൂരുവിന്റെ രണ്ടാം മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial