വനിതാ കോപ അമേരിക്ക, ബ്രസീൽ അർജന്റീനയെ തകർത്തു

Newsroom

വനിതാ കോപ അമേരിക്കയിൽ ഇന്ന് നടന്ന ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ വൈരികളായ അർജന്റീനയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് കാനറികൾ തോൽപ്പിച്ചു. ഏറ്റവും കൂടുതൽ വനിതാ കോപ അമേരിക്ക കിരീടം നേടിയിട്ടുള്ള ബ്രസീലിന് മുന്നിൽ പിടിച്ചു നിൽക്കാൻ പോലും ഇന്ന് അർജന്റീനക്ക് ആയില്ല. ലീൽ ഡാ സിൽവയുടെ ഇരട്ട ഗോളുകൾ ബ്രസീലിന് കരുത്തായി.
20220710 115011
28, 58 മിനുട്ടുകളിൽ ആയിരുന്നു ലീൽ ഡാ സിൽവയുടെ ഗോളുകൾ. ഒരു പെനാൾട്ടിയിലൂടെ 35ആം മിനുട്ടിൽ ബിയാട്രിസും ബ്രസീലിനായി ഗോൾ നേടി. 87ആം മിനുട്ടിൽ ഡെബീന കൂടെ ഗോൾ നേടിയതോടെ ബ്രസീലിന്റെ വിജയം പൂർത്തിയായി. വെനിസ്വേല, പെറു, ഉറുഗ്വേ എന്നിവരും ബ്രസീലിനൊപ്പം ഗ്രൂപ്പ് ബിയിൽ ഉണ്ട്. ഇതുവരെ നടന്ന എട്ട് വനിതാ കോപ അമേരിക്കയിൽ ഏഴിലും ബ്രസീൽ ആണ് കിരീടം നേടിയത്.