നികിതയ്ക്ക് ഇരട്ടഗോൾ, സണ്ടർലാന്റിനേയും മുട്ടുകുത്തിച്ച് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി വനിതാ ടീമിന്റെ സമ്പൂർണ്ണ വിജയകുതിപ്പ് തുടരുന്നു. ഇന്നലെ വനിതാ പ്രീമിയർ ലീഗിലെ എവേ മത്സരത്തിൽ സണ്ടർലാന്റിനെ നേരിട്ട സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സിറ്റിക്കായി നികിതാ പരിസ് ഇരട്ടഗോളുകളുമായി തിളങ്ങി.

ഹെഡറിലൂടെ ഇംഗ്ലണ്ട് ഇന്റർനാഷണൽ താര‌മ് ഇസ്സി ക്രിസ്റ്റൻസൻ ആണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. ലീഗിൽ ഇതുവരെ‌ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് മുന്നേറുകയാണ് സിറ്റി. കഴിഞ്ഞ സീസണിൽ ഒറ്റപരാജയം അറിയാതെ ആണ് ലീഗ് കിരീടം സിറ്റി ഉയർത്തിയത്. ഇത്തവണ ഒരു അടി മുന്നേറി മുഴുവൻ മത്സരങ്ങളും ജയിച്ച് ലീഗ് സ്വന്തമാക്കാൻ ആണ് സിറ്റി കച്ചകെട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial