ആറാം റാങ്കുകാരെ ഞെട്ടിച്ച് 39ആം റാങ്കുകാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഫുട്ബോളിൽ ലോകകപ്പ് അടുത്തിരിക്കെ ഓസ്ട്രേലിയക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ചിലിയെ നേരിട്ട ഓസ്ട്രേലിയ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തോറ്റത്. 11 മത്സരങ്ങളായി പരാജയമറിയാതെ മുന്നേറുക ആയിരുന്നു ഓസ്ട്രേലിയ. ചിലി ഗോൾകീപ്പറുടെ മികവാണ് ചിലിക്ക് ഈ വിജയം നൽകിയത്. ചിലിക്കായി ഫ്രാൻസിസ്കോ ലാറ, കാർലെ ഗുറേറോ, യെസേനിയ എന്നിവരാണ് സ്കോർ ചെയ്തത്.

ഇന്നത്തെ തോൽവി ഓസ്ട്രേലിയക്ക് വൻ തിരിച്ചടിയാകും. റാങ്കിംഗിൽ ആറാം സ്ഥാനത്താണ് ഓസ്ട്രേലിയ, ചിലി 39ആം സ്ഥാനത്തും. ഇന്നത്തെ തോൽവി ഓസ്ട്രേലിയയെ ലോകകപ്പ് നറുക്കിൽ ആദ്യ സീഡിൽ നിന്ന് പുറത്താക്കിയേക്കും. അടുത്ത മാസത്തെ റാങ്കിംഗിൽ പിറകിലേക്ക് പോയാൽ പിന്നെ കടുത്ത ഗ്രൂപ്പിൽ ഓസ്ട്രേലിയ വീണേക്കും. ചിലിയോട് ഒരു മത്സരം കൂടെ നവംബർ 13ന് ഓസ്ട്രേലിയ കളിക്കും.