ബ്രസീൽ ഫുട്ബോൾ ലോകത്തിന് തന്നെ മാത്രകയാകുന്ന തീരുമാനമാണ് പ്രഖ്യാപിച്ചിരുക്കുന്നത്. ഇനി മുതൽ ബ്രസീലിലെ പുരുഷ ഫുട്ബോൾ താരങ്ങളും വനിതാ ഫുട്ബോൾ താരങ്ങളും വേതനത്തിന്റെ കാര്യത്തിൽ തുല്യരായിരിക്കും. ഒരേ വേതനം മാത്രമല്ല ഇരു ടീമുകൾക്ക് ഒരേ സൗകര്യവും ഒരേ സമ്മാനങ്ങളും ഉറപ്പാക്കും എന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ചിത്രങ്ങൾക്ക് തുല്യമായ കോപിറൈറ്റ് അവകാശം ഒപ്പം ടീമിന്റെ യത്രയും ഇനി ഒരേ സൗകര്യത്തോടെ ആയിരിക്കും. ഈ കഴിഞ്ഞ മാർച്ച് മുതൽ ഈ രീതിയിലാണ് കാര്യങ്ങൾ ബ്രസീൽ നടത്തുന്നത് എന്നും സി ബി എഫ് പ്രസിഡന്റ് റൊഗേരിയോ പറഞ്ഞു. ഫുട്ബോൾ അസോസിയേഷനു വരുന്ന വരുമാനങ്ങൾ തുല്യമായി വീതിച്ചു കൊണ്ടാകും ഇരു ടീമുകൾക്ക് ഒരേ പരിഗണന ഉറപ്പ് വരുത്തുക. ഒളിമ്പിക്സിൽ ഉൾപ്പെടെ കിരീടം നേടിയാൽ ലഭിക്കുന്ന പാരിതോഷികങ്ങൾ തുല്യ നിലവാരത്തിൽ ഉള്ളതാകും എന്നും ബ്രസീൽ ഉറപ്പ് പറയുന്നു. നേരത്തെ നോർവേ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ദേശീയ താരങ്ങൾക്ക് തുല്യ വേതനം നടപ്പിലാക്കിയിരുന്നു.