വെസ്റ്റ് ഹാമിന്റെ യുവസ്ട്രൈക്കറെ വെസ്റ്റ് ബ്രോം സ്വന്തമാക്കി

- Advertisement -

വെസ്റ്റ് ഹാമിന്റെ യുവ സ്ട്രൈക്കർ ഗ്രാഡി ഡിയാംഗനയെ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ വെസ്റ്റ് ബ്രോം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ വെസ്റ്റ് ബ്രോമിനായി കളിച്ചിരുന്ന താരമാണ് ഗ്രാഡി. 22കാരനായ താരം മെഡിക്കൽ പൂർത്തിയാക്കി ഉടൻ വെസ്റ്റ് ബ്രോമിൽ സ്ഥിര കരാർ ഒപ്പുവെക്കും. കഴിഞ്ഞ സീസണിൽ വെസ്റ്റ് ബ്രോമിനു വേണ്ടി എട്ടു ഗോളും ഏഴ് അസിസ്റ്റും ഗ്രാഡി നൽകിയിരുന്നു.

17 മില്യണോളം നൽകിയാണ് വെസ്റ്റ് ഹാമിൽ താരത്തെ വെസ്റ്റ് ബ്രോം വാങ്ങുന്നത്. മുമ്പ് ഇംഗ്ലീഷ് അണ്ടർ 21 ടീമിനായൊക്കെ കളിച്ചിട്ടുള്ള താരമാണ് ഗ്രാഡി ഡിയാംഗന‌. വെസ്റ്റ് ബ്രോമിന്റെ പ്രൊമോഷൻ ഉറപ്പിച്ച മത്സരത്തിൽ സ്വാൻസിക്ക് എതിരെയും ഈ യുവതാരം ഗോൾ നേടിയിരുന്നു.

Advertisement